Post 9pTZ3OWoOEmASGCzh2 by kocheechi@aana.site
 (DIR) More posts by kocheechi@aana.site
 (DIR) Post #9pRQ3toqlNdHb9tM2q by kocheechi@aana.site
       2019-11-29T02:43:09Z
       
       0 likes, 1 repeats
       
       ജിമ്മിൽ പോകുമ്പോൾ പാട്ടുകേൾക്കാനായി ഒരു ഹെഡ്സെറ്റ് നോക്കുവായിരുന്നു. കഴിഞ്ഞയാഴ്ച $20ന് സെയ്ലിൽ. ബ്ലൂടൂത്ത്, കാർഡ് സ്ലോട്ട്, FM റേഡിയോ ഒക്കെ ഉള്ള സാധനം. സൗണ്ട് അത്ര പോരാ. എന്നാലെന്താ, ഈ വിയർത്തിരിക്കുമ്പൊ ചെവീല് വെയ്ക്കാനല്ലേ.യൂട്യൂബീന്ന് VLC വെച്ച് ബാലമുരളീകൃഷ്ണയുടെ പാട്ട് ഡൗൺലോഡ് ചെയ്യാൻ നോക്കുമ്പോ അത് പ്ലേ ചെയ്യുന്നുപോലുമില്ല.ഗൂഗിളിയപ്പൊ അതിന്റെ youtube.luac മാറ്റി VLCയുടെ ഗിറ്റ്ഹബിലുള്ള youtube.lua ഇടണമെന്നും പതിവായി അത് ചെയ്തുകൊണ്ടിരിക്കണമെന്നും മനസ്സിലായി. അതു ചെയ്തപ്പൊ പ്ലേ വർക്കായി.
       
 (DIR) Post #9pRQ3u4no4OQOdM5uS by kocheechi@aana.site
       2019-11-29T02:56:22Z
       
       0 likes, 0 repeats
       
       അപ്പഴും ഡൗൺലോഡ് വർക്ക് ചെയ്യുന്നില്ല. അതിന് കളി വേറെ കളിക്കണം. ആദ്യം വിഡിയോ പ്ലേ ചെയ്യുക. എന്നിട്ട് VLC യുടെ മീഡിയ ഇൻഫോ മെനുവിലെ കോഡെക് ടാബിന്റെ അടിയിലുള്ള URL കോപ്പി ചെയ്ത് അത് പ്ലേ ചെയ്യണം. ആ സ്ട്രീം mp3 ആയി മാറ്റാൻ പറ്റും.അപ്പൊ രണ്ടു മണിക്കൂറിന്റെ ഒരു mp3 ഫയൽ കിട്ടും. പിന്നെ Audacityയുടെ "silence finder", "export multiple" എന്നീ ഫീച്ചറുകൾ വെച്ച് ഓരോ പാട്ടുകളെ വേർതിരിച്ചെടുക്കണം.ഞാൻ വ്യായാമം ചെയ്യുന്നുണ്ടെന്നും അതുക്കും മേലെ ടെക് കസർത്തുകൾ ചെയ്യുന്നവനാണെന്നും തള്ളാനാണ് ഈ പോസ്റ്റ്.
       
 (DIR) Post #9pRQ3uK2tOaP9uUGfY by Dinkan@mstdn.social
       2019-11-29T03:18:48Z
       
       0 likes, 1 repeats
       
       @kocheechi ഒരു പാട്ട് കേൾക്കാനാണോ ഈ കഷ്ടപ്പാട് :D ഭയങ്കരം തന്നെ.
       
 (DIR) Post #9pTZ3OWoOEmASGCzh2 by kocheechi@aana.site
       2019-11-29T03:32:22Z
       
       0 likes, 0 repeats
       
       @Dinkan Best of Balamuralikrishna എന്ന പേരിൽ രണ്ടുമണിക്കൂറിലധികം വീതമുള്ള ഏഴ് ജൂക്ക്ബോക്സ് വീഡിയോകൾ യൂട്യൂബിൽ ഉണ്ട്. അത് മൊത്തം ഡൗൺലോഡ് ചെയ്തു.ശാസ്ത്രീയ സംഗീതം കേട്ട് മസില് പെരുപ്പിക്കുന്ന ആദ്യ കനേഡിയൻ മലയാളിയാകാനുള്ള ശ്രമമാണ്. നിസ്സാരവൽക്കരിക്കരുത്, ബ്ലീസ്!
       
 (DIR) Post #9pTZ3OrN9nDrU1pPk0 by syam@aana.site
       2019-11-29T05:18:06Z
       
       0 likes, 0 repeats
       
       @kocheechi @Dinkan ശാസ്ത്രീയസംഗീതം കേൾക്കുന്ന ടെക്കിയെ മനസ്സിലാക്കാം. വ്യായാമം ചെയ്യുന്ന ടെക്കിയെ മനസ്സിലാകുന്നില്ല. തലച്ചോറിനും വിരലുകൾക്കും അല്ലാതെ മറ്റെന്തിനെങ്കിലും വ്യായാമം കൊടുക്കുന്ന ടെക്കി എന്റെ ടെക്കിസങ്കല്പത്തിന് വിരുദ്ധമാണ്! 😐@sajith
       
 (DIR) Post #9pTZ3PAA1wFeQIcQ1g by kocheechi@aana.site
       2019-11-29T13:00:10Z
       
       0 likes, 0 repeats
       
       @syam അപ്രകാരമുള്ള പലതരം ടെക്കി ബ്രാഹ്മണ വാദത്തേയും തർത്തെറിയുന്ന വിപ്ലവകാരിയും നിഷേധിയുമാണ് ഞാൻ. സോഷ്യലിസത്തേയും 'സ്വതന്ത്ര സോഫ്റ്റ്‌വെയർ' വാദത്തേയും പുച്ഛിക്കുന്ന, ടെക് ഭീമന്മാരുടെ ഇനൊവേഷനേയും സാമ്പത്തിക നേട്ടങ്ങളേയും അഭിനന്ദിക്കുന്ന, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് നിയമവിധേയമായി ആളുകളെ നിരീക്ഷിക്കാൻ അധികാരമുണ്ടാകണമെന്നു കരുതുന്ന, രാജ്യത്ത് രണ്ടോ മൂന്നോ പാർട്ടികൾക്കേ നിലനിൽപ്പുണ്ടകാവൂ എന്നു കരുതുന്ന, പ്രോ എസ്റ്റാബ്ലിഷ്മെന്റ്, ഫ്രീ മാർക്കറ്റ് കാപ്പിറ്റലിസ്റ്റാണ്. 😜  @Dinkan @sajith
       
 (DIR) Post #9pTZ3PVQkrGVUGZPBA by Dinkan@mstdn.social
       2019-11-30T04:08:58Z
       
       0 likes, 1 repeats
       
       @kocheechi @syam @sajith  കുറച്ച് കഞ്ഞിയെടുക്കട്ടേ കൊച്ചൂ? ഒടിയൻ.ജേപെഗ്