Posts by kocheechi@aana.site
(DIR) Post #9ohefyOLQrntRYiSGG by kocheechi@aana.site
2018-12-21T00:07:01Z
0 likes, 0 repeats
ഇവിടെ സജീവമായിട്ടുള്ളവരെല്ലാം ബുദ്ധിജീവികളോ അപ്രതിമപ്രതിഭാശാലികളോ പണ്ഡിതരോ ആണെന്ന് തെളിയിക്കുകയോ തെളിയിക്കാനായി അഹമഹമിഹയാ തത്രപ്പെടുകയോ ചെയ്യുന്നവരാണെന്ന് ഇതിനകം മനസ്സിലായല്ലോ. ഇനി അല്പം വൈവിദ്ധ്യം ആകാം. പിഗ്ഗി ചോപ്സ്, ഈഷ അംബാനി എന്നിവരുടെ വിവാഹം, ഒടിയനിലെ കാമറ വർക്ക്, സന്തോഷ് പണ്ഡിറ്റിന്റെ സംഗീതം, സുധാകർ ജിയുടെ കവിത, പുതിനയിലയിട്ടുണ്ടാക്കിയ അവിയൽ, ഫുട്ബോളും തെണ്ഡൂൽക്കറും എന്നീ വിഷയങ്ങളേപ്പറ്റിയും ചർച്ചകൾ ഉണ്ടാകണം. എന്നാലേ തിയേറ്ററിൽ ആളു കേറൂ.
(DIR) Post #9ohmo9GLhHxV6qNx8S by kocheechi@aana.site
2019-11-07T02:37:32Z
0 likes, 0 repeats
@Sunilk This is all fluff bro! Nothing worth translating.😜 But if you really want me to, I can do it for you. I don't think there is any translation intelligence built into Mastodon.
(DIR) Post #9p0sXTgNGvsBb24mTQ by kocheechi@aana.site
2019-11-16T02:54:00Z
0 likes, 1 repeats
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നത് ഇപ്പൊ ഫാഷനാണല്ലോ. കേരളത്തിലെ അമ്പലങ്ങളും അതുപോലെ ലേലത്തിനുവെച്ച് സ്വകാര്യവൽക്കരിക്കണം. വിശ്വാസ സംരക്ഷണം വേണ്ടവർ കൂട്ടായ്മ രൂപീകരിച്ച് ഒരോ അമ്പലവും കാശെറക്കി ലേലത്തിൽ പിടിക്കട്ടെ. എന്നിട്ട് സ്വന്തം നിലയ്ക്ക് കൊണ്ടുനടക്കട്ടെ. അമ്പലം നടത്തലൊന്നും സർക്കാരിന്റെ പണിയല്ല. അതിന്റെ പേരിലുള്ള വഴക്കും വക്കാലത്തുമൊക്കെ സർക്കാരായിട്ട് തുടങ്ങേണ്ട കാര്യവുമില്ല.ഒരൊറ്റ മതസ്ഥാപനവും ചാരിറ്റിയായി പരിഗണിക്കരുത്. എല്ലാം സ്വകാര്യ സംരഭം എന്ന നിലയിൽ കണ്ട് നികുതി ഈടാക്കണം
(DIR) Post #9p7jnroflu9TbAPvsG by kocheechi@aana.site
2018-12-13T22:05:05Z
0 likes, 0 repeats
Love. It’s a verb. It’s an active engagement with all kinds of feelings—positive ones and primitive ones and loathsome ones. But it’s a very active verb. And it’s often surprising how it can kind of ebb and flow. It’s like the moon. We think it’s disappeared, and suddenly it shows up again. It’s not a permanent state of enthusiasm.(Borrowed from https://www.newyorker.com/culture/the-new-yorker-interview/love-is-not-a-permanent-state-of-enthusiasm-an-interview-with-esther-perel . As you know, moon never 'diappears', it is just that the bright side progressively turns away from you, and back)
(DIR) Post #9p7jnsH24Spx17ga4u by kocheechi@aana.site
2018-12-16T15:36:40Z
0 likes, 0 repeats
പ്രണയം. അതൊരു ക്രിയാപദമാണ്. അത് എല്ലാത്തരം വികാരങ്ങളുമായുള്ള സക്രിയ ഇടപെടലാണ് - നല്ലവയും, പ്രാകൃതമായവയും, ജുഗുപ്സാവഹമായതും ഉൾപ്പെടെ. പലപ്പോഴും അത് അത്ഭുതകരമായ വിധം ഉയരുകയും ഒഴുകിപ്പോകുകയും ചെയ്യും. അത് ചന്ദ്രനേപ്പോലെയാണ്. അത് മറഞ്ഞുവെന്ന് നമ്മൾ കരുതുമ്പോൾ തന്നെ അത് പെട്ടന്ന് പ്രത്യക്ഷപ്പെടുന്നു. പ്രണയം നിരന്തരമായ ഒരു ആവേശാവസ്ഥയല്ല.(ഇതു മതിയാകുമോ)
(DIR) Post #9p7jnvetUChrVzsBBg by kocheechi@aana.site
2018-12-17T17:49:01Z
0 likes, 0 repeats
@akhilan @primejyothi @syam @tachyons @sajith @rajeesh സത്യത്തിൽ നിങ്ങൾക്കാർക്കും പ്രണയത്തേപ്പറ്റി ഒന്നും പറയാനില്ലേ? അല്ല, പോസ്റ്റിലെ വിഷയം അതായിരുന്നേയ് !
(DIR) Post #9p7jnws2ymp1H52CKO by kocheechi@aana.site
2018-12-17T19:10:59Z
0 likes, 0 repeats
@primejyothi @akhilan @syam @tachyons @sajith @rajeesh ഇവിടെ എല്ലാരും എന്തേ ഇത്ര പെസിമിസ്റ്റിക് ആയിരിക്കുന്നത്? പ്രണയം സുന്ദരമാണ് സുഹൃത്തുക്കളേ. നല്ലതിനോടും കെട്ടതിനോടും ഉള്ള സക്രിയമായ ഇടപെടൽ!
(DIR) Post #9pRQ3toqlNdHb9tM2q by kocheechi@aana.site
2019-11-29T02:43:09Z
0 likes, 1 repeats
ജിമ്മിൽ പോകുമ്പോൾ പാട്ടുകേൾക്കാനായി ഒരു ഹെഡ്സെറ്റ് നോക്കുവായിരുന്നു. കഴിഞ്ഞയാഴ്ച $20ന് സെയ്ലിൽ. ബ്ലൂടൂത്ത്, കാർഡ് സ്ലോട്ട്, FM റേഡിയോ ഒക്കെ ഉള്ള സാധനം. സൗണ്ട് അത്ര പോരാ. എന്നാലെന്താ, ഈ വിയർത്തിരിക്കുമ്പൊ ചെവീല് വെയ്ക്കാനല്ലേ.യൂട്യൂബീന്ന് VLC വെച്ച് ബാലമുരളീകൃഷ്ണയുടെ പാട്ട് ഡൗൺലോഡ് ചെയ്യാൻ നോക്കുമ്പോ അത് പ്ലേ ചെയ്യുന്നുപോലുമില്ല.ഗൂഗിളിയപ്പൊ അതിന്റെ youtube.luac മാറ്റി VLCയുടെ ഗിറ്റ്ഹബിലുള്ള youtube.lua ഇടണമെന്നും പതിവായി അത് ചെയ്തുകൊണ്ടിരിക്കണമെന്നും മനസ്സിലായി. അതു ചെയ്തപ്പൊ പ്ലേ വർക്കായി.
(DIR) Post #9pRQ3u4no4OQOdM5uS by kocheechi@aana.site
2019-11-29T02:56:22Z
0 likes, 0 repeats
അപ്പഴും ഡൗൺലോഡ് വർക്ക് ചെയ്യുന്നില്ല. അതിന് കളി വേറെ കളിക്കണം. ആദ്യം വിഡിയോ പ്ലേ ചെയ്യുക. എന്നിട്ട് VLC യുടെ മീഡിയ ഇൻഫോ മെനുവിലെ കോഡെക് ടാബിന്റെ അടിയിലുള്ള URL കോപ്പി ചെയ്ത് അത് പ്ലേ ചെയ്യണം. ആ സ്ട്രീം mp3 ആയി മാറ്റാൻ പറ്റും.അപ്പൊ രണ്ടു മണിക്കൂറിന്റെ ഒരു mp3 ഫയൽ കിട്ടും. പിന്നെ Audacityയുടെ "silence finder", "export multiple" എന്നീ ഫീച്ചറുകൾ വെച്ച് ഓരോ പാട്ടുകളെ വേർതിരിച്ചെടുക്കണം.ഞാൻ വ്യായാമം ചെയ്യുന്നുണ്ടെന്നും അതുക്കും മേലെ ടെക് കസർത്തുകൾ ചെയ്യുന്നവനാണെന്നും തള്ളാനാണ് ഈ പോസ്റ്റ്.
(DIR) Post #9pTZ3OWoOEmASGCzh2 by kocheechi@aana.site
2019-11-29T03:32:22Z
0 likes, 0 repeats
@Dinkan Best of Balamuralikrishna എന്ന പേരിൽ രണ്ടുമണിക്കൂറിലധികം വീതമുള്ള ഏഴ് ജൂക്ക്ബോക്സ് വീഡിയോകൾ യൂട്യൂബിൽ ഉണ്ട്. അത് മൊത്തം ഡൗൺലോഡ് ചെയ്തു.ശാസ്ത്രീയ സംഗീതം കേട്ട് മസില് പെരുപ്പിക്കുന്ന ആദ്യ കനേഡിയൻ മലയാളിയാകാനുള്ള ശ്രമമാണ്. നിസ്സാരവൽക്കരിക്കരുത്, ബ്ലീസ്!
(DIR) Post #9pTZ3PAA1wFeQIcQ1g by kocheechi@aana.site
2019-11-29T13:00:10Z
0 likes, 0 repeats
@syam അപ്രകാരമുള്ള പലതരം ടെക്കി ബ്രാഹ്മണ വാദത്തേയും തർത്തെറിയുന്ന വിപ്ലവകാരിയും നിഷേധിയുമാണ് ഞാൻ. സോഷ്യലിസത്തേയും 'സ്വതന്ത്ര സോഫ്റ്റ്‌വെയർ' വാദത്തേയും പുച്ഛിക്കുന്ന, ടെക് ഭീമന്മാരുടെ ഇനൊവേഷനേയും സാമ്പത്തിക നേട്ടങ്ങളേയും അഭിനന്ദിക്കുന്ന, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് നിയമവിധേയമായി ആളുകളെ നിരീക്ഷിക്കാൻ അധികാരമുണ്ടാകണമെന്നു കരുതുന്ന, രാജ്യത്ത് രണ്ടോ മൂന്നോ പാർട്ടികൾക്കേ നിലനിൽപ്പുണ്ടകാവൂ എന്നു കരുതുന്ന, പ്രോ എസ്റ്റാബ്ലിഷ്മെന്റ്, ഫ്രീ മാർക്കറ്റ് കാപ്പിറ്റലിസ്റ്റാണ്. 😜 @Dinkan @sajith
(DIR) Post #9pW8D60zI73VVAWWhM by kocheechi@aana.site
2019-11-30T23:55:43Z
0 likes, 0 repeats
@Aousepp I actually had to look up who Selina Meyer is.Lucky, I know who Hillary Clinton is.