Posts by sajith@aana.site
(DIR) Post #9otG7NDvVU0xfeAy5A by sajith@aana.site
2019-11-12T12:16:59Z
0 likes, 0 repeats
@an അയ്യേ ഒളിഞ്ഞുനോട്ടം!അതവിടത്തെ യന്ത്രത്തിന്റെ പ്രശ്നമാണ്. നിങ്ങടെ അഡ്മിനോടു പറയൂ.
(DIR) Post #9otG7bABgBLGu6XBCK by sajith@aana.site
2019-11-12T12:33:01Z
0 likes, 0 repeats
@an ഇതിലെന്നെ ആദ്യമേ മെൻഷൻ ചെയ്തതെന്തിനാ? 🙂 അങ്ങനെ ചെയ്തതുകൊണ്ട് എന്റെ അക്കൗണ്ട് ഫോളോ ചെയ്യുന്നവർ മാത്രമേ ഈ ആമുഖം കാണൂ.
(DIR) Post #9p1VS7ElBzymkPastc by sajith@aana.site
2019-11-13T04:30:50Z
0 likes, 1 repeats
Founder's syndrome എന്നൊരു സൂക്കേടുണ്ട്.https://en.wikipedia.org/wiki/Founder%27s_syndromeആനസൈറ്റ് തുടങ്ങിയതു ഞാനായതു കൊണ്ട് എനിക്കാ സൂക്കേടു വരാൻ സാധ്യതയുണ്ട്. സൂക്കേടു വരാതിരിക്കാൻ മലയാളം സംസാരിക്കപ്പെടുന്ന കൂടുതൽ ഇൻസ്റ്റൻസുകൾ വരാൻ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുവാണ്.:gangadharan:
(DIR) Post #9p1VSb7M65sjQ8MOWG by sajith@aana.site
2019-11-12T23:46:37Z
0 likes, 1 repeats
അഭി (@abijithka) വരച്ച ആനയെ ആനസൈറ്റിന്റെ മാസ്കോട്ടായി സ്വീകരിച്ചിട്ടുണ്ട്.പടം ഇവിടെ: https://aana.site/web/statuses/103106989444607258അനുവാദം തന്നതിന് അഭിയ്ക്കു നന്ദി!#പാപ്പാൻ
(DIR) Post #9p7jntNRy5Z4RJhDii by sajith@aana.site
2018-12-17T00:20:14Z
0 likes, 0 repeats
@rajeesh @kocheechi ബുദ്ധിജീവികൾക്കായൊരു കസ്റ്റം ഇമോജി ചേർക്കണം. തള്ളിന് ഒരെണ്ണമുണ്ട്.
(DIR) Post #9p7jnxENdkgcOLU28e by sajith@aana.site
2018-12-18T02:22:44Z
0 likes, 1 repeats
@kocheechi ഇവരീ പറയുന്നതൊന്നും പ്രണയത്തെ സുന്ദരമല്ലാതാക്കുന്നില്ലല്ലോ!പ്രണയത്തിനും മയക്കു മരുന്നുപയോഗത്തിനും ഒരേ ബ്രെയിൻ കെമിസ്ട്രി ആണെന്നാണ് "ദി കെമിസ്ട്രി ബിറ്റ്വീൻ അസ്" എന്ന പുസ്തകത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്. ബ്രെയിൻ കെമിസ്ട്രിയും ബോധാവസ്ഥയും തമ്മിലുള്ള ബന്ധം ശാസ്ത്രത്തിന് ശരിക്കും അങ്ങട് മനസ്സിലായിട്ടില്ലാത്ത സ്ഥിതിയ്ക്ക് കവികളും കാമുകീകാമുകന്മാരും ഭ്രാന്തീഭ്രാന്തന്മാരും പറയുന്നതിനു കാതോർക്കാം. @primejyothi @akhilan @syam @tachyons @rajeesh
(DIR) Post #9pW8D6O1uRUGedIvc8 by sajith@aana.site
2019-12-01T00:32:23Z
0 likes, 0 repeats
@kocheechi @Aousepp എനിക്കും. അള്ളാ ഞമ്മളെ ജൂലിയ ലൂയി ഡ്രെയ്ഫസ്!ഗ്രഹം നോർട്ടൺ ആരാണെന്നും അന്വേഷിക്കേണ്ടി വന്നു.
(DIR) Post #9pW8D77PBjmcvMXALA by sajith@aana.site
2019-12-01T03:14:59Z
0 likes, 0 repeats
@Aousepp എങ്കിൽ ഞാനൊരു സത്യം പറയാം!ഞാൻ റ്റീവീ കാണുന്നത് വല്ലപ്പോഴും വല്ല ഹോട്ടലിലും പെട്ടു പോകുമ്പോഴാണ്. സക്സഷൻ അങ്ങനെയാണ് കണ്ടത്. വീപ്പിന്റെ ഒന്നു രണ്ടെപ്പിസോഡും അങ്ങനെ കണ്ടിട്ടുണ്ട്. അത്ര താല്പര്യം തോന്നിയില്ല.@kocheechi
(DIR) Post #9pbqviXUkzywVOLkFk by sajith@aana.site
2019-12-04T03:33:26Z
0 likes, 1 repeats
വായിച്ചിരിക്കേണ്ട ഒരു ലേഖനം:https://www.theatlantic.com/magazine/archive/2019/12/social-media-democracy/600763/നമ്മടെ ദൈനം ദിന ഔട്ട് റേജുകളും ഗ്രാൻഡ്സ്റ്റാൻഡിങ്ങും കൊണ്ട് റ്റ്വിറ്ററും ഫേസ്ബുക്കും തഴച്ചു വളരുന്നു. നമ്മുടെ ചുറ്റുമുള്ള സമൂഹം നശിക്കുന്നു.ഇതേ വിഷയം സ്പർശിക്കുന്ന രണ്ടു പുസ്തകങ്ങളും വായിക്കനിടയായി: നെബ്രാസ്കയിൽ നിന്നുള്ള സെനറ്റർ ബെൻ സാസ് എഴുതിയ "Them: Why We Hate Each Other -- and How to Heal", പിന്നെ രഘുറാം രാജൻ എഴുതിയ "The Third Pillar: How Markets and the State Leave the Community Behind".ആശങ്കപ്പെടേണ്ട കാര്യമാണ്.
(DIR) Post #9pk5qmvL76ENSdD7RI by sajith@aana.site
2019-12-08T03:24:13Z
0 likes, 1 repeats
വൈകുന്നേരം ഒന്നു നടക്കാൻ പോയി.
(DIR) Post #9vfZBPJ83gsW7n32em by sajith@aana.site
2020-06-02T10:08:55Z
0 likes, 0 repeats
@cidescape കൊറോണയ്ക്കു മുമ്പ് സാദാ മടിയനാരുന്നോ?
(DIR) Post #9vfjYPYoHd6L6wzTt2 by sajith@aana.site
2020-06-02T11:05:06Z
0 likes, 0 repeats
@cidescape വലിയ ഇൻസ്റ്റൻസാവാൻ താല്പര്യമില്ലാത്തതു കൊണ്ട്. മോഡറേഷൻ ബുദ്ധിമുട്ടാവും. ഇവിടെ അടിപിടി കശപിശ ഒക്കെ ആയാൽ അതിനു പിന്നാലെ നടക്കണം. ഇതല്ലല്ലോ നമ്മടെ മെയിൻ പരിപാടി. ഇപ്പൊ വലിയ തരക്കേടില്ലാതെ നടന്നു പോവുന്നുണ്ട്. പെട്ടെന്നു വലുതായ പല ഇൻസ്റ്റൻസുകളും പൂട്ടിപ്പോയ ചരിത്രമുണ്ട്. നമുക്കതു വേണ്ട.പിന്നെ പുതിയ ഇൻസ്റ്റൻസുകൾ മറ്റാരെങ്കിലും തുടങ്ങണം എന്നാണ് ആഗ്രഹം. ഫെഡിവേഴ്‌സിന്റെ ആരോഗ്യത്തിന് പല ചെറിയ ഇൻസ്റ്റൻസുകളാണ് നല്ലത്. ഏതാനും ഇൻസ്റ്റൻസുകൾ പൂട്ടിപ്പോയാലും നെറ്റ്‌വർക്ക് ദുർബലമാവില്ലല്ലോ.
(DIR) Post #9vfjYPmzQuRZovcnzM by sajith@aana.site
2020-06-02T11:06:48Z
0 likes, 1 repeats
@cidescape എന്നു വെച്ച് ഇനി ഒരിക്കലും പുതിയതായി ആരും വേണ്ടെന്നും തീരുമാനിച്ചിട്ടില്ല. തൽക്കാലം അതിനെപ്പറ്റി ആലോചിക്കുന്നില്ല എന്നേയുള്ളൂ.
(DIR) Post #9vqExTaWXwIWwzw9bc by sajith@aana.site
2020-06-07T13:45:59Z
0 likes, 1 repeats
@cidescape മാങ്കോയിൽ തമിഴ് കണ്ടിട്ടുണ്ട്.https://mangolanguages.comസബ്‌സ്‌ക്രിപ്‌ഷൻ വേണം. ഇവിടെയൊക്കെ പബ്ലിക് ലൈബ്രറി വഴി കിട്ടും.
(DIR) Post #9wJEkVKA6p1piTqi5g by sajith@aana.site
2020-06-21T13:34:27Z
0 likes, 1 repeats
@akhilan മറ്റൊരു സാദൃശ്യം: കോൺസെൻട്രേഷൻ ക്യാമ്പുകളിൽ മുപ്പതു ലക്ഷം ആളുകൾ വരെ ഉണ്ടെന്നാണ് ഒരു കണക്ക്. അവയവ ശേഖരണവും നടക്കുന്നുണ്ട്. അവയവ വ്യാപാരം വർഷം ഒരു ബില്യൺ ഡോളർ മൂല്യമുള്ള മാർക്കറ്റ് ആണത്രേ.https://invidio.us/watch?v=kl5279dWqGs&t=1607https://en.wikipedia.org/wiki/Xinjiang_re-education_campshttps://www.independent.co.uk/voices/china-religious-ethnic-minorities-organ-harvesting-uighur-muslims-falun-gong-brexit-a9120146.htmlhttps://www.bbc.co.uk/news/resources/idt-sh/China_hidden_campsചൈനയിലേക്ക് അവയവം മാറ്റി വെക്കാനുള്ള യാത്ര നിരോധിച്ചിരിക്കുന്ന ഒരേയൊരു രാജ്യം ഇസ്രായേൽ ആണെന്നു പറയുന്നു. ബാക്കി ലോകം മൊത്തം കണ്ണടച്ച് ഇരിക്കുകയാണ്.
(DIR) Post #9wKFcS5OYi5GT8ctCC by sajith@aana.site
2020-06-22T00:50:07Z
0 likes, 1 repeats
ടൊറോണ്ടോയിൽ കണ്ടത്
(DIR) Post #A330tqvWF54lgo4y2K by sajith@aana.site
2021-01-08T21:04:43Z
0 likes, 0 repeats
@akhilan @ashwinvis അതിൽ തീമ കൊള്ളാമെന്നു തോന്നുന്നു. ആ ലിസ്റ്റ് പ്രകാരമുണ്ടായിരുന്ന അതിന്റെ ഒരു പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുമുണ്ടല്ലോ.https://threema.ch/en/open-sourceസിഗ്നൽ ആണ് ഇപ്പോ ഉപയോഗിക്കുന്നത്. വയറിനോടും കൗതുകം തോന്നുന്നുണ്ട്.പണ്ടു റയട്ട് എന്ന പേരിലും പിന്നീട് മാട്രിക്സ് എന്നും ഇപ്പോ എലമെന്റ് എന്ന പേരിലും അറിയപ്പെടുന്ന സൂത്രവും ചില പ്രൊജക്ടുകൾക്കു വേണ്ടി ഉപയോഗിക്കാറുണ്ട്. പക്ഷേ അതു സിഗ്നലിനു പകരമാവുമെന്നു തോന്നുന്നില്ല.
(DIR) Post #A4oXzgMFQQUXUDZsKO by sajith@aana.site
2021-03-02T23:08:28Z
0 likes, 0 repeats
@ashwinvis Yes, there are specially made keyboards for APL.Alternatively, Dyalog, a commercial APL vendor, have made APL fonts and key mappings available for download. Or you can use GNU APL with an Emacs mode. Or you can take up J or K languages. K is used to implement some financial products. APL etc certainly has some fans. 🙂 Iverson's paper, "Notation as a Tool of Thought", describes APL well. I don't really care for APL the language, but I think the idea is very powerful.
(DIR) Post #A4oY3iXZFi5lPinRgG by sajith@aana.site
2021-03-02T23:09:14Z
0 likes, 0 repeats
@ashwinvis Yes, there are specially made keyboards for APL.Alternatively, Dyalog, a commercial APL vendor, have made APL fonts and key mappings available for download. Or you can use GNU APL with an Emacs mode. Or you can take up J or K languages. K is used to implement some financial products. APL certainly have some fans. 🙂 Iverson's paper, "Notation as a Tool of Thought", describes APL well. I don't really care for APL the language, but I think the idea is very powerful.
(DIR) Post #ACALt59FPrxenXX9lI by sajith@aana.site
2021-10-08T19:56:27Z
0 likes, 0 repeats
@akhilan ഇന്റെൽ എന്നു കേൾക്കുമ്പോ കോനൻ ഓബ്രയന്റെ ഒരു പരിപാടി ഓർമ്മ വരും.https://www.youtube.com/watch?v=gXReifFHXbY