Post 9p7jnsplzIcskrwKEC by rajeesh@aana.site
 (DIR) More posts by rajeesh@aana.site
 (DIR) Post #9p7jnroflu9TbAPvsG by kocheechi@aana.site
       2018-12-13T22:05:05Z
       
       0 likes, 0 repeats
       
       Love. It’s a verb. It’s an active engagement with all kinds of feelings—positive ones and primitive ones and loathsome ones. But it’s a very active verb. And it’s often surprising how it can kind of ebb and flow. It’s like the moon. We think it’s disappeared, and suddenly it shows up again. It’s not a permanent state of enthusiasm.(Borrowed from https://www.newyorker.com/culture/the-new-yorker-interview/love-is-not-a-permanent-state-of-enthusiasm-an-interview-with-esther-perel . As you know, moon never 'diappears', it is just that the bright side progressively turns away from you, and back)
       
 (DIR) Post #9p7jnsH24Spx17ga4u by kocheechi@aana.site
       2018-12-16T15:36:40Z
       
       0 likes, 0 repeats
       
       പ്രണയം. അതൊരു ക്രിയാപദമാണ്. അത് എല്ലാത്തരം വികാരങ്ങളുമായുള്ള സക്രിയ ഇടപെടലാണ് - നല്ലവയും, പ്രാകൃതമായവയും, ജുഗുപ്സാവഹമായതും ഉൾപ്പെടെ. പലപ്പോഴും അത് അത്ഭുതകരമായ വിധം ഉയരുകയും ഒഴുകിപ്പോകുകയും ചെയ്യും. അത് ചന്ദ്രനേപ്പോലെയാണ്. അത് മറഞ്ഞുവെന്ന് നമ്മൾ കരുതുമ്പോൾ തന്നെ അത് പെട്ടന്ന് പ്രത്യക്ഷപ്പെടുന്നു. പ്രണയം നിരന്തരമായ ഒരു ആവേശാവസ്ഥയല്ല.(ഇതു മതിയാകുമോ)
       
 (DIR) Post #9p7jnsplzIcskrwKEC by rajeesh@aana.site
       2018-12-16T15:42:42Z
       
       0 likes, 0 repeats
       
       @kocheechi @sajith ബുദ്ധിജീവിയായി പ്രഖ്യാപിക്കാം, ല്ലേ?
       
 (DIR) Post #9p7jntNRy5Z4RJhDii by sajith@aana.site
       2018-12-17T00:20:14Z
       
       0 likes, 0 repeats
       
       @rajeesh @kocheechi ബുദ്ധിജീവികൾക്കായൊരു കസ്റ്റം ഇമോജി ചേർക്കണം.  തള്ളിന് ഒരെണ്ണമുണ്ട്.
       
 (DIR) Post #9p7jnthImHRbQsz4fA by syam@aana.site
       2018-12-17T04:19:18Z
       
       0 likes, 0 repeats
       
       @sajith @rajeesh @kocheechi ഇതല്ലേ? https://emojipedia.org/nerd-face/
       
 (DIR) Post #9p7jnu5lJL0gekQbmy by tachyons@aana.site
       2018-12-17T05:58:55Z
       
       0 likes, 0 repeats
       
       @syam @sajith @rajeesh @kocheechi 🤓
       
 (DIR) Post #9p7jnuVzjnzfy6hYg4 by syam@aana.site
       2018-12-17T06:46:36Z
       
       0 likes, 0 repeats
       
       @tachyons @sajith @rajeesh @kocheechi @primejyothi യുടെ മുഖത്തേക്കൊന്നു നോക്കിക്കേ ... എന്നിട്ട് ഈ ഇമോജിയിലേയ്ക്കും : 🤓 കറക്റ്റല്ലേ? 😉
       
 (DIR) Post #9p7jnuqCWg9mym9hAm by primejyothi@aana.site
       2018-12-17T13:33:21Z
       
       0 likes, 0 repeats
       
       @syam ങേ!@tachyons @sajith @rajeesh @kocheechi
       
 (DIR) Post #9p7jnv8HRScPsqc8Lw by akhilan@mastodon.social
       2018-12-17T14:36:01Z
       
       0 likes, 0 repeats
       
       @primejyothi @syam @tachyons @sajith @rajeesh @kocheechi ഞങ്ങക്ക് വിജയനേക്കാൾ കേസരി ബാലകൃഷ്ണപിള്ളയാണു ഹേ ബുദ്ധിജീവി..https://www.google.com/search?q=kesari+balakrishna+pillai&biw=360&bih=560&tbm=isch&oq=kesari+balakrishna+pillai
       
 (DIR) Post #9p7jnvetUChrVzsBBg by kocheechi@aana.site
       2018-12-17T17:49:01Z
       
       0 likes, 0 repeats
       
       @akhilan @primejyothi @syam @tachyons @sajith @rajeesh സത്യത്തിൽ നിങ്ങൾക്കാർക്കും പ്രണയത്തേപ്പറ്റി ഒന്നും പറയാനില്ലേ? അല്ല, പോസ്റ്റിലെ വിഷയം അതായിരുന്നേയ് !
       
 (DIR) Post #9p7jnw6BqiXasedyjY by akhilan@mastodon.social
       2018-12-17T17:51:46Z
       
       0 likes, 0 repeats
       
       @kocheechi @primejyothi @syam @tachyons @sajith @rajeesh ഞാൻ പറയാം.ഫെർണാണ്ടോ പെഷോവ അശാന്തിയുടെ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള സംഗതിയാണു്:ആരും ആരെയും സ്നേഹിക്കുന്നില്ല; നമ്മൾ ഒരാളെ സ്നേഹിക്കുന്നു എന്നു പറഞ്ഞാൽ അയാളെക്കുറിച്ച് നമ്മുടെ മനസ്സിലുള്ള ഒരു ധാരണയെ നാം സ്നേഹിക്കുന്നു എന്നാണർത്ഥം. നമ്മുടെ ഒരാശയത്തെയാണ്‌ നാം സ്നേഹിക്കുന്നത്; ചുരുക്കത്തിൽ നാം സ്നേഹിക്കുന്നത് നമ്മെത്തന്നെയാണ്‌."
       
 (DIR) Post #9p7jnwXUDENKFJPmHQ by primejyothi@aana.site
       2018-12-17T18:23:45Z
       
       0 likes, 0 repeats
       
       @akhilan @kocheechi @syam @tachyons @sajith @rajeesh ആരാ ഈ പെഷോവ? The person one loves never really exists, but is a projection focused through the lens of the mind onto whatever screen it fits with least distortion എന്ന് ആർതർ സി‌ ക്ലാർക്ക് പണ്ട് പറഞ്ഞിട്ടുണ്ട്.
       
 (DIR) Post #9p7jnws2ymp1H52CKO by kocheechi@aana.site
       2018-12-17T19:10:59Z
       
       0 likes, 0 repeats
       
       @primejyothi @akhilan @syam @tachyons @sajith @rajeesh ഇവിടെ എല്ലാരും എന്തേ ഇത്ര പെസിമിസ്റ്റിക് ആയിരിക്കുന്നത്? പ്രണയം സുന്ദരമാണ് സുഹൃത്തുക്കളേ. നല്ലതിനോടും കെട്ടതിനോടും ഉള്ള സക്രിയമായ ഇടപെടൽ!
       
 (DIR) Post #9p7jnxENdkgcOLU28e by sajith@aana.site
       2018-12-18T02:22:44Z
       
       0 likes, 1 repeats
       
       @kocheechi ഇവരീ പറയുന്നതൊന്നും പ്രണയത്തെ സുന്ദരമല്ലാതാക്കുന്നില്ലല്ലോ!പ്രണയത്തിനും മയക്കു മരുന്നുപയോഗത്തിനും ഒരേ ബ്രെയിൻ കെമിസ്ട്രി ആണെന്നാണ് "ദി കെമിസ്ട്രി ബിറ്റ്വീൻ അസ്" എന്ന പുസ്തകത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്.  ബ്രെയിൻ കെമിസ്ട്രിയും ബോധാവസ്ഥയും തമ്മിലുള്ള ബന്ധം ശാസ്ത്രത്തിന് ശരിക്കും അങ്ങട് മനസ്സിലായിട്ടില്ലാത്ത സ്ഥിതിയ്ക്ക് കവികളും കാമുകീകാമുകന്മാരും ഭ്രാന്തീഭ്രാന്തന്മാരും പറയുന്നതിനു കാതോർക്കാം. @primejyothi @akhilan @syam @tachyons @rajeesh