Posts by akhilan@mastodon.social
 (DIR) Post #A9k9sQs3hT5FeGNeBk by akhilan@mastodon.social
       2021-07-27T18:22:54Z
       
       0 likes, 1 repeats
       
       ആമസോണിന്റെ ബുക്കുകളുടെ ടോപ് 100 ചാർട്ടിൽ മിക്കതും സെൽഫ് ഹെല്പ്/മോട്ടിവേഷണൽ ബുക്കുകളാണു്. ബാക്കിയൊക്കെ മണി മാനേജ്‌‌മെന്റ് ബുക്കുകളും.മനുഷ്യനു നന്നാവണമെന്ന് നല്ല ആഗ്രഹമൊക്കെയുണ്ടു്. പറ്റാഞ്ഞിട്ടാണു്.
       
 (DIR) Post #A9k9zTcvqrdqDtfEmW by akhilan@mastodon.social
       2020-06-09T18:32:23Z
       
       0 likes, 0 repeats
       
       മസ്തകനിലേക്ക്/ആനസൈറ്റിലേക്ക് പുതുതായി വന്നവർക്ക് ഇതിനെപ്പറ്റി ഒരു ചെറിയ ആമുഖം: (Thread)Fediverse അല്ലെങ്കിൽ 'ഫെഡറേറ്റഡ് വെബ്' എന്ന നാളത്തെ വെബിന്റെ ഭാഗമാണു മാസ്റ്റഡണും. ActivityPub പോലുള്ള കുറച്ചധികം ഓപൺപ്രോട്ടോക്കോൾ ഉപയോഗിച്ച് തമ്മിൽ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഒരു കുന്ന് വെബ്‌സൈറ്റുകളുടെ കൂട്ടമാണു ഫെഡിവേഴ്സ്. ഇതിലെ ഒരു ഓപൺസോഴ്സ് മൈക്രോബ്ലോഗിങ് സോഫ്റ്റ്‌വെയർ/സൈറ്റാണു (ട്വിറ്ററിനു സമാനമായി) Mastodon. (ഞങ്ങൾ 'ആനസൈറ്റ്' അല്ലെങ്കിൽ 'മസ്തകൻ' എന്ന ചെല്ലപ്പേരിൽ വിളിക്കും)
       
 (DIR) Post #A9k9zUBJn19BwXkhNY by akhilan@mastodon.social
       2020-06-09T18:32:43Z
       
       0 likes, 0 repeats
       
       ഫേസ്‌ബുക്കിനു സമാനമായ Disaspora, ഇൻസ്റ്റാഗ്രാമിനു തുല്യമായ PixelFed, യൂടൂബിനു തുല്യമായ PeerTube പോലെ കുറേയധികം സോഫ്റ്റ്‌വെയറുകൾ കൂടി ഫെഡിവേഴ്സിൽ ഉണ്ടു്.
       
 (DIR) Post #A9k9zUhDsOfTXUgB6m by akhilan@mastodon.social
       2020-06-09T18:34:06Z
       
       0 likes, 0 repeats
       
       ട്വിറ്റർ പോലുള്ള പരമ്പരാഗത വെബിൽ നിന്നും അല്പം വ്യത്യസ്തമായാണു ഫെഡിവേഴ്സ് പ്രവർത്തിക്കുക. ട്വിറ്റർ (twitter.com ) എന്ന ഒറ്റ ഡൊമൈനിലായിരിക്കും ലഭിക്കുന്നതെങ്കിൽ Mastodon പോലുള്ള ഫെഡിവേഴ്സിലെ എല്ലാ സോഫ്റ്റ്‌വെയറുകളും നമുക്ക് ഡൗൺലോഡ് ചെയ്ത്, സ്വന്തം സെർവറുകളിൽ ഇൻസ്റ്റാൾ ചെയ്ത്, സ്വന്തം സോഷ്യൽനെറ്റ്‌വർക്ക് തുടങ്ങാം (നിങ്ങൾക്കും ഒരു സക്കർബർഗോ, ജാക്കോ ആകാം) ഇങ്ങനെ നടത്തിയ ഓരോ ഇൻസ്റ്റാളേഷനേയും/വെബ്‌സൈറ്റിനേയും instances എന്നാണു വിളിക്കുക.
       
 (DIR) Post #A9k9zVAI8Jv6zeHOPw by akhilan@mastodon.social
       2020-06-09T18:36:01Z
       
       0 likes, 0 repeats
       
       എന്നാൽ ഇതിനുള്ള സൗകര്യവും സാങ്കേതികജ്ഞാനവും ഇല്ലെങ്കിൽ ഏതെകിലും ഒരു ഇൻസ്റ്റൻസിൽ ചേരുകയുമാകാം. അങ്ങിനെയുള്ള പബ്ലിക്കായ ഇൻസ്റ്റൻസുകളുടെ ലിസ്റ്റ് ഇവിടെ കിട്ടും:https://joinmastodon.orgGmail-ൽ ഉള്ളവർക്ക് hotmail-ലേക്ക് മെയിൽ അയക്കുന്നപോലെ ഏതു രണ്ടു ഇൻസ്റ്റൻസിലുള്ളവർക്കും തമ്മിൽ ഫോളോചെയ്യാനും കമ്മ്യൂണിക്കേറ്റ് ചെയ്യാനും കഴിയും. (ഒരു യൂസർ ഇതിന്റെ പിന്നാമ്പുറപ്രവർത്തനത്തെപ്പറ്റി വ്യാകുലപ്പെടേണ്ടതേയില്ല) എപ്പോൾ വേണമെങ്കിലും ഡാറ്റ എക്സ്പോർട്ട് ചെയ്ത് ഒരു ഇൻസ്റ്റൻസിൽനിന്നും മറ്റൊന്നിലേക്ക് മാറാനുമാകും.‌
       
 (DIR) Post #A9k9zVhy76rIg62HuS by akhilan@mastodon.social
       2020-06-09T18:37:10Z
       
       0 likes, 0 repeats
       
       ആനസൈറ്റ്:ഇത്തരത്തിൽ മലയാളികൾക്കായി തുടങ്ങിയ ഒരു മസ്തകൻ ഇൻസ്റ്റൻസ് ആണു ആനസൈറ്റ്.https://aana.site @sajith  - ആണു ഇതിന്റെ അഡ്മിൻ. കൊച്ചു കമ്യൂണിറ്റി ആയി ഇരിക്കാനും, മറ്റ് ഇൻസ്റ്റൻസുകളിൽ കൂടി ആളുകൾ എത്തി 'ഫെഡിവേഴ്സ്' എന്ന സങ്കല്പവും പൂർണ്ണമാക്കാൻ വേണ്ടി അതിലെ പുതിയ അക്കൗണ്ടുണ്ടാക്കൽ തത്കാലം മരവിപ്പിച്ചിരിക്കുകയാണു്. (ചെറു കമ്മ്യൂണിറ്റികളാണു നോക്കിനടത്താൻ എളുപ്പം) പകരം മറ്റേതെങ്കിലും ഒരു ഇൻസ്റ്റൻസിൽ അകൗണ്ടുണ്ടാക്കി അതിലുള്ളവരെ ഫോളോ‌ ചെയ്യാവുന്നതാണു്.
       
 (DIR) Post #A9k9zW8uUwPS1ednu4 by akhilan@mastodon.social
       2020-06-09T18:38:10Z
       
       0 likes, 0 repeats
       
       ആപ്പുകൾ:API യും മറ്റ് പ്രോട്ടോക്കോളും ഓപൺ ആയതിനാൽ ആർക്കു വേണമെങ്കിലും ഒരു മസ്തകൻ ക്ലൈന്റ് ആപ്പ് നിർമ്മിക്കാം. നിലവിൽ പ്രധാനമായി ഉപയോഗിക്കുന്ന ചില ആപ്പുകൾ ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ടു്:https://joinmastodon.org/apps ഉപയോഗിച്ചുനോക്കി ഇഷ്ടത്തിനനുസരിച്ചിട്ടുള്ളവ തിരഞ്ഞെടുക്കുക. ചില വെബ്ആപ്പുകൾ (ഉദാ: Halcyon) ട്വിറ്ററിനു സമാനമായ ഇന്റർഫേസ് തരും.
       
 (DIR) Post #A9k9zWYQy2pHIoaBge by akhilan@mastodon.social
       2020-06-09T18:38:57Z
       
       0 likes, 0 repeats
       
       ഭരതവാക്യം:നാളത്തെ സാങ്കേതികവിദ്യ ഇന്നുപയോഗിക്കുന്നതിന്റെ ചില്ലറപ്രയാസങ്ങളാണു തുടക്കത്തിൽ അനുഭവപ്പെടുക.Mastodon എന്നതു മാമത്ത് വർഗ്ഗത്തിൽ പെട്ട ആനയുടെ ഒരു മുൻഗാമിയാണു്. മസ്തകൻ എന്നതു ആനയുടെ പര്യായവും.കൂടുതലറിയാൻ: https://docs.joinmastodon.org/PixelFed : https://pixelfed.org/PeerTube: https://joinpeertube.org/
       
 (DIR) Post #A9k9zWyJPpWgb4gr1U by akhilan@mastodon.social
       2020-06-11T08:12:34Z
       
       0 likes, 1 repeats
       
       ട്വിറ്ററിന്റെ ഡെസ്ക്ടോപ് ഇന്റർഫേസ് ഉപയോഗിച്ച് പരിചയമുള്ളവർക്ക് കുട്ടിയാന ഇഷ്ടപ്പെടും. (ഏത് ഇൻസ്റ്റൻസിലുള്ളവർക്കും ഉപയോഗിക്കാം)https://kutti.aana.siteട്വിറ്ററിന്റെ മൊബൈൽ ഇന്റർഫേസിനു സമാനമായി (സിമ്പിൾ ഡിസൈൻ) പിനാഫോർ ഉണ്ടു്.https://pinafore.social/Google+ -ൽ ഉണ്ടായിരുന്നവർക്ക് കുക്കു ഉപയോഗിക്കാം.https://www.cuckoo.social/
       
 (DIR) Post #A9kA8ItV7oufXgch3A by akhilan@mastodon.social
       2021-07-21T14:22:13Z
       
       0 likes, 2 repeats
       
       പുരന്ദരദാസന്റെ ഭാഗ്യദലക്ഷ്മീ ബാരമ്മ..ഹിന്ദുസ്ഥാനി സ്റ്റൈലിൽ പണ്ഡിറ്റ് ഭീംസെൻ ജോഷി:https://youtu.be/_tdYY6lUw9gകർണ്ണാട്ടിക്കിൽ സുബ്ബലക്ഷ്മിയമ്മ:https://youtu.be/7Vy_VgMWCvA
       
 (DIR) Post #A9lz1lo8C4F0RgCovA by akhilan@mastodon.social
       2021-07-28T15:48:22Z
       
       0 likes, 0 repeats
       
       ചിരിച്ചുചിരിച്ചു ഒരു വഴിക്കായി...
       
 (DIR) Post #A9lz1moWS69FZBOeAa by akhilan@mastodon.social
       2021-07-29T06:26:09Z
       
       0 likes, 0 repeats
       
       @subinpt https://www.asianetnews.com/kerala-news/coconics-laptops-granted-for-online-education-via-vidyashree-scheme-unusable-says-students-qwvyik
       
 (DIR) Post #AABOJlcTpHMvQCdmFM by akhilan@mastodon.social
       2021-08-10T12:00:59Z
       
       0 likes, 0 repeats
       
       
       
 (DIR) Post #ABWb4r5taMTEtfAyRc by akhilan@mastodon.social
       2021-09-19T16:01:08Z
       
       0 likes, 1 repeats
       
       സംഭവം കായമില്ലാണ്ട് മലയാളിക്കൊരു സാമ്പാറില്ലെങ്കിലും ഇന്ത്യയിൽ ഇതൊരു തരിമ്പും കൃഷി ചെയ്യുന്നില്ലായിരുന്നു. മുഴുവനും ഇറാനീന്നും അഫ്ഗാനിസ്ഥാനീന്നും വരുന്നതാണു്. (പണ്ട് എൻ.എസ്. പെരുങ്കായത്തിന്റെ ഒക്കെ മഞ്ഞക്കവറും തമിഴും കണ്ട് തമിഴ്നാട്ടിൽ ഫുൾ കായകൃഷിയാണെന്നാണു കരുതിയിരുന്നതു്. ) എന്തായാലും CSIR കുറച്ച് കായം ഹിമാചൽ പ്രദേശിൽ വച്ചു പിടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടു്. കൃഷി വിജയമായാൽ ഇന്ത്യൻ കായം വച്ചു ഭാവിയിൽ സാമ്പാറുണ്ടാക്കാം.
       
 (DIR) Post #ABWb4sq16MxQIzlJyK by akhilan@mastodon.social
       2021-09-19T16:05:13Z
       
       0 likes, 1 repeats
       
       മഹാഭാരതത്തിൽ കായത്തെപ്പറ്റി പരാമർശിക്കുന്നുണ്ടെന്നു ഈ ബിബിസി ലേഖനത്തിൽ വായിച്ചു. https://www.bbc.com/news/world-asia-india-54617077
       
 (DIR) Post #ABar8fMByUpqQ31PDE by akhilan@mastodon.social
       2021-09-21T16:34:27Z
       
       0 likes, 0 repeats
       
       ചിരിച്ചൊരു വഴിയ്ക്കായി.
       
 (DIR) Post #ACALt4fpBGQRKHlets by akhilan@mastodon.social
       2021-10-08T18:38:31Z
       
       0 likes, 0 repeats
       
       ആപ്പിളിന്റെ എംവൺ ചിപ്പു വഴി പണികിട്ടിയതു ഇന്റലിനായിരുന്നു. ഇന്റൽ ആപ്പിളിനിട്ട് തിരിച്ചുപണിയാനുള്ള‌ ശ്രമത്തിലാണു്.https://youtu.be/Xp0xzapm-zY
       
 (DIR) Post #AChTZnYgYHM1etAH9k by akhilan@mastodon.social
       2021-10-24T11:53:51Z
       
       0 likes, 0 repeats
       
       പഴയ ചില ചിത്രങ്ങൾ (പ്രത്യേകിച്ചും തിരുവിതാംകൂറിലെയാണു അധികവും കണ്ടതു്) കാണുമ്പോൾ സ്ത്രീകൾ കസേരയിൽ ഇരിക്കയും ഭർത്താവു നിൽക്കുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ടു്. ഇതേതെങ്കിലും തരത്തിൽ അവിടെ നിന്ന ദായക്രമത്തിന്റെ ഫലമായിരിക്കുമോ?(ബാലൻമാഷിന്റെ സ്വകാര്യശേഖരത്തിലെ ചിത്രങ്ങൾ)
       
 (DIR) Post #AD5mNOFIUClqX0BO6a by akhilan@mastodon.social
       2021-11-05T03:01:14Z
       
       0 likes, 3 repeats
       
       ;);)
       
 (DIR) Post #ADD9LhJxRlYURCY9T6 by akhilan@mastodon.social
       2021-11-09T02:56:03Z
       
       0 likes, 0 repeats
       
       @DeveloperMemes മീം സബ്മിറ്റഡ് ബൈ‌ @kocheechi ജപ്പാനിലേയോ കൊറിയേലെയോ കൊച്ചീച്ചി ആവും. ;);)